Share

നിർമ്മാണം പ്രകൃതിയോടൊപ്പം. ഭാഗം:1

നിർമ്മാണം പ്രകൃതിയോടൊപ്പം. ഭാഗം:1

കല്ല് , മെറ്റൽ , മണൽ , വെള്ളം എന്നിവ ഉപയോഗിക്കാതെയും മണ്ണിനെ മാറ്റുകയോ നിരപ്പാക്കുകയോ ചെയ്യാതെയും വീടിന്റെയോ വാണിജ്യ കെട്ടിടങ്ങളുടെയോ നിർമ്മാണം സാധ്യമാണ്!!!!

ലോകം ഇന്ന് അതിഭീകരമായ കാലാവസ്ഥാ കെടുതികൾ അഭിമുഘീകരിച്ചുകൊണ്ടിരിക്കുകയാണല്ലോ , ഇന്ന് അമേരിക്കയിലും ഫിലിപ്പൈൻസിലും ആണെങ്കിൽ ഒരു മാസം മുൻപ് കേരളം 92 വര്ഷം മുൻപ് നേരിട്ട രീതിയിലുള്ള ഭീമമായ പ്രളയം നേരിടുകയുണ്ടായി .

കുറച്ചു വര്ഷങ്ങളായി തുടരെ തുടരെ കണ്ടുകൊണ്ടിരിക്കുന്ന പ്പ്രതിഭാസമായിരിക്കുന്നു പ്രളയം , ഇനിഒരുപക്ഷേ കടുത്ത വരൾച്ചയായിരിക്കാം നമ്മെ കാത്തു നില്കുന്നത് . . ഇനിയുള്ള കാലങ്ങളിൽ ഇതിന്റെ അളവ് ക്രമാതീതമായി കൂടുമെന്നതിൽ ശാസ്ത്രലോകത്തിന് രണ്ടഭിപ്രായമില്ല . പ്രകൃതി നശീകരണം തന്നെയാണ് ഇതിനു മൂലകാരമെന്നതിൽ ഒരുപാട് ഗവേഷകർ സമർത്ഥിച്ചിട്ടുള്ളതുമാണ് . എന്നാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ ശൈലികൾ മാറ്റാൻ നമ്മൾ മനുഷ്യർ തയ്യാറാവാത്തിടത്തോളം കാലം ഇത്തരം ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.

മറ്റു ജീവികളിൽനിന്നും മനുഷ്യനെ വ്യത്യസ്ത പെടുത്തുന്ന ഏറ്റവും വലിയ കാര്യം മനുഷ്യന്‌ ബുദ്ധിയുണ്ട് എന്നതുതന്നെയാണ് ആ ബുദ്ധിതന്നെയാണ് സർവ്വ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും ഇന്ന് കാരണമായിരിക്കുന്നത്, കാട്ടിൽ തുടങ്ങിയ ജീവിതം കാടെല്ലാം എല്ലാം വെട്ടിത്തെളിച്ചു മാറ്റിയപ്പോൾ മഴ ഗതിമാറിവന്നപ്പോഴും , പാളികളായി ക്രമപ്പെടുത്തിയ ഭൂമി ഒരുപാളി മറ്റൊന്നിനു താങ്ങൊ ഉറപ്പിച്ചുനിർത്തുന്നതിനു വേണ്ടിയുള്ള ഭാരമോ ഭൂമിയെ പിളർത്തി ഭാരം കുറച്ചു നിരപ്പാക്കി ഓരോഭാഗത്തുള്ളത് മറ്റുഭാഗങ്ങളിലേക്കു മാറ്റിയപ്പോൾ മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർക്കഥയായിട്ടും , ജീവിതകാലം മുഴുവൻ സമ്പാദിച്ചത് പ്രളയം കൊണ്ടുപോയിട്ടും നമുക്ക്‌ ചിന്ദിക്കാനും പ്രവർത്തിക്കാനും സമയമായില്ലെങ്കിൽ ഇനി നാം ബുദ്ധിയുള്ള ജീവിയാണെന്നു പറയുന്നതിൽ എന്തർഥം?

ഭൂമിയെ ഒന്നും ചെയ്യാതെ തന്നെ നമുക്ക് വേണ്ട പാർപ്പിടങ്ങളോ വാണിജ്യ സ്‌ഥാപനങ്ങളോ നിർമിക്കാൻ തക്ക രീതിയിൽ ടെക്നോളോജിയോ മനുഷ്യന്റെ ബുദ്ധിയോ വികാസം പ്രാപിച്ചിട്ടില്ലേ ?

ലോകത്തു പലരാജ്യങ്ങളിലും (വികസിത – അവികസിത) പ്രകൃതിയുടെ വിവികൃതിയിൽ നിന്നും രക്ഷനേടാൻ വേണ്ടി , പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ നിർമ്മാണ പ്രവർത്തികൾ നടക്കുമ്പോൾ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള മലയാളി ഇത് കാണാഞ്ഞിട്ടോ അതോ ഇതൊന്നും നമുക്ക്‌ സംഭവിക്കില്ല എന്ന് കരുതിയിട്ടോ എന്ന് മനസ്സിലാവുന്നില്ല നാം പ്രകൃതിയുടെ കാര്യത്തിലോ സ്വന്തം കാര്യത്തിലോ താല്പര്യമെടുക്കുന്നതു കാണാൻ കഴിയുന്നില്ല !!!

നിർമ്മാണരീതിയിൽ പ്രത്യേക സോണുകൾ തിരിച്ചു കെട്ടിട നിർമ്മാണ രീതികളും നിയമങ്ങളുംഅവലംബിക്കേണ്ടത്‌ ഓരോ പൗരനും നിർബന്ധമായിരിക്കുകയാണ് അതിനാൽ സർക്കാർ നിയമ നിർമ്മാണം നടത്തുകയും വ്യക്തികൾ അതുപാലിക്കാൻ സജ്ജരാവേണ്ടതും ഇന്ന് നമ്മുടെ നിലനിൽപിന് അനിവാര്യമാണ്.

നിർമ്മാണ പ്രവർത്തികൾ കെട്ടുറപ്പുള്ളതും പ്രകൃതിയെ നശിപ്പിക്കാത്തതു സാമ്പത്തിക ലാഭം കൈവരിക്കാൻ ത്തക്കതുമായ ഒരുപാടു മാർഗ്ഗങ്ങൾ നമുക്ക് അവലംബിക്കാൻ കഴിയും

മണ്ണിനെ നീക്കം ചെയ്യാതെയും , നിർമ്മത്തിനു വേണ്ടി വെള്ളം പാഴാക്കാതെയും , മരങ്ങൾ വെട്ടി നശിപ്പിക്കാതെയും ,ഭൂമിയുടെ കെട്ടുറപ്പിന് കരുത്തു നൽകുന്ന പാറകളെ പൊട്ടിച്ചു കളയാതെയും ഒരുക്കലും തിരിച്ചുകിട്ടാത്ത സമയത്തെ പരമാവധി പ്രയാജനപ്പെടുത്തിയും ഉള്ളതാവട്ടെ നാളെയുടെ നിർമ്മാണപ്രവർത്തികൾ എന്നാശിക്കുന്നു .

ഇത്തരം രീതിയിൽ നിർമ്മാണപ്രവർത്തികൾ നടത്തുന്നതിന് വേണ്ട ഡിസൈൻ നിർമ്മാണപ്രവർത്തികൾ എന്നവ നടത്തുന്നതിന് ആർക്‌സ്പേസ് ആർക്കിടെക്ചർ സുസജ്ജമായിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിലോ നമ്പറുകളിലോ ബന്ധപ്പെടുക.

Arc space architecture & construction management

calicut road, kizhakkethala, down hill-malappuram / OPP KIMS hospital, pathadipalam, cochin-33.
Ph: 0483 273 8262, 860 609 7262
9447 627262, 9188 70 88 30
Whatsapp +919447627262
Web: www.arcspace.in. e-mail ; info@arcspace.in
https://www.facebook.com/arcspace .in

Share post:

Comments ( 3 )

 • Mery

  Lorem ipsum dolor sit amet, consectetuer adipiscing elit. Phasellus hendrerit. Pellentesque aliquet nibh nec urna. In nisi neque, aliquet vel, dapibus id, mattis vel, nisi. Sed pretium, ligula sollicitudin laoreet viverra, tortor libero sodales leo, eget blandit nunc tortor eu nibh. Nullam mollis. Ut justo.

  • Audrey

   Hi There,

   Donec nec justo eget felis facilisis fermentum. Aliquam porttitor mauris sit amet orci. Aenean dignissim pellentesque felis.

 • CTHthemes

  Lorem ipsum dolor sit amet, consectetuer adipiscing elit. Phasellus hendrerit. Pellentesque aliquet nibh nec urna. In nisi neque, aliquet vel, dapibus id, mattis vel, nisi. Sed pretium, ligula sollicitudin laoreet viverra, tortor libero sodales leo, eget blandit nunc tortor eu nibh. Nullam mollis. Ut justo.

Leave A Comment

Your email is safe with us.